ഗോവയെ നയിക്കാൻ വീണ്ടും പ്രമോദ് സാവന്ത്; മുഖ്യമന്ത്രി സ്‌ഥാനം ഉറപ്പിച്ചു

By News Desk, Malabar News
pramod sawant to become chief minister of goa

പനാജി: ഗോവ മുഖ്യമന്ത്രിയാകാൻ വീണ്ടും പ്രമോദ് സാവന്ത്. രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംസ്‌ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി വിശ്വാസത്തിൽ എടുത്തിരിക്കുന്നത്.

ഈ മാസം 23, 25 എന്നീ ദിവസങ്ങളിൽ സത്യപ്രതിജ്‌ഞ നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി മുതിർന്ന നേതാക്കൾ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 40ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്.

Most Read: സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യം; മന്ത്രി ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE