പനാജി: ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്‌ഞ ചെയ്‌തു. തുടർച്ചയായി രണ്ടാം തവണയാണ് ഇദ്ദേഹം ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്.
ഗവർണർ പിഎസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ സത്യപ്രതിജ്‌ഞാ ചടങ്ങിനായി പനാജിയിൽ എത്തിയിരുന്നു.
വിശ്വജീത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടേ, അറ്റനാസിയോ മോൺസെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 40ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്.
Most Read: ചണ്ഡീഗഡ് ഉദ്യോഗസ്‌ഥരെ ഇനി കേന്ദ്രം ഭരിക്കും; ബിജെപിക്ക് എഎപിയെ ഭയമെന്ന് സിസോദിയ