ന്യൂഡെൽഹി: ബിജെപി തങ്ങളുടെ പാർട്ടിയുടെ വളർച്ച ഭയപ്പെടുന്നതായി ഡെൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ അഡ്‌മിനിസ്ട്രേഷനിലെ ജീവനക്കാർ ഇനി കേന്ദ്ര സർക്കാർ നിയമങ്ങൾക്ക് അനുസൃതമായി ഭരിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിസോദിയയുടെ പ്രസ്‌താവന.
2017 മുതൽ 2022 വരെ കോൺഗ്രസാണ് പഞ്ചാബ് ഭരിച്ചിരുന്നത്. അന്ന് അമിത് ഷാ ചണ്ഡീഗഢ് അധികാരം എടുത്തുകളഞ്ഞില്ല; മനീഷ് സിസോദിയ തന്റെ ട്വീറ്റിൽ കുറിച്ചു. “പഞ്ചാബിൽ ആം ആദ്‌മി പാർട്ടി സർക്കാർ രൂപീകരിച്ചപ്പോൾ തന്നെ അമിത് ഷാ ചണ്ഡീഗഢിന്റെ അധികാരം എടുത്തുകളഞ്ഞു. ആം ആദ്‌മി പാർട്ടിയുടെ കാൽപ്പാടുകൾ ബിജെപിക്ക് ഭയമാണ്,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ എഎപി മാത്രമല്ല എതിർപ്പ് പ്രകടിപ്പിച്ചത്. ഞയറാഴ്‌ച ശിരോമണി അകാലിദൾ തീരുമാനത്തെ ‘പഞ്ചാബ് വിരുദ്ധം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ചണ്ഡീഗഢിലെ ജീവനക്കാർക്കെതിരെ കേന്ദ്ര സർക്കാർ നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള തീരുമാനം പഞ്ചാബ് പുനഃസംഘടന നിയമത്തിന്റെ ലംഘനമാണെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും അകാലിദൾ വക്‌താവും ജനറൽ സെക്രട്ടറിയുമായ ഡോ.ദൽജിത് സിംഗ് ചീമ പറഞ്ഞു. പഞ്ചാബിനുള്ള മൂലധനാവകാശം എന്നെന്നേക്കുമായി നിഷേധിക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഞയറാഴ്‌ച ചണ്ഡീഗഡ് പോലീസ് ഉദ്യോഗസ്‌ഥരെ അഭിസംബോധന ചെയ്യവെ ആണ് അമിത് ഷാ പ്രഖ്യാപനം നടത്തിയത്. “ചണ്ഡീഗഡ് അഡ്‌മിനിസ്ട്രേഷനിലെ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ കേന്ദ്ര സർക്കാർ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും ഭരണം നടക്കുക. ഈ തീരുമാനം ജീവനക്കാർക്ക് വലിയ തോതിൽ ഗുണം ചെയ്യും. വിരമിക്കൽ പ്രായം 58 വയസിൽ നിന്ന് 60 വയസായി ഉയർത്തും. വിദ്യാഭ്യാസ രംഗത്തുള്ളവരുടെ വിരമിക്കൽ പ്രായം 65 ആക്കും. കുട്ടികളുടെ വിദ്യാഭ്യാസ അലവൻസിന് അധ്യാപകർക്കും അർഹതയുണ്ട്. വനിതാ ജീവനക്കാർക്ക് രണ്ട് വർഷം വരെ ശിശു പരിപാലനവും പ്രസവാവധിയും നൽകും,”- എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
പുതിയ സർവീസ് ചട്ടങ്ങൾ സംബന്ധിച്ച വിജ്‌ഞാപനം തിങ്കളാഴ്‌ച പുറപ്പെടുവിക്കുമെന്നും അടുത്ത സാമ്പത്തിക വർഷം മുതൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ചണ്ഡീഗഡിന് മേല്‍ പഞ്ചാബിനുള്ള നിയന്ത്രണാധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് അമിത് ഷാ നടത്തുന്നതെന്നും, ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ആം ആദ്‌മി പാര്‍ട്ടി, അകാലിദള്‍, കോണ്‍ഗ്രസ് എന്നിവര്‍ വാദിക്കുന്നു. പഞ്ചാബില്‍ ഞങ്ങള്‍ നേടിയ വിജയത്തില്‍ ബിജെപി പതറിപ്പോയിരിക്കുകയാണ്. അതിനെ തുടര്‍ന്ന് വെപ്രാളത്തില്‍ എടുത്ത തീരുമാനമാണിതെന്നും എഎപി തുറന്നടിച്ചു.
From 2017 to 2022 Congress ruled Punjab.
Amit Shah didn’t take away Chandigarh powers then.
As soon as AAP formed Govt in Punjab, Amit Shah took away Chandigarh’s services.
BJP is scared of AAP rising footprint. https://t.co/8Dnex4rcWG
— Manish Sisodia (@msisodia) March 27, 2022
Most Read: ഓസ്‌കർ; ജെയിൻ കാംപി മികച്ച സംവിധായക, നടൻ സ്‌മിത്ത്, നടി ജസീക്ക