സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യം; മന്ത്രി ആന്റണി രാജു

By Trainee Reporter, Malabar News
Increase in auto-taxi charges
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ-ടാക്‌സി നിരക്ക് വർധനവ് സംബന്ധിച്ച് ജസ്‌റ്റിസ്‌ രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട് നൽകിയിട്ടുണ്ട്. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ യാത്രാനിരക്ക് വർധന ഒരുമിച്ചു പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതവും കൂടാനായിരിക്കും സാധ്യത. എന്നാൽ, ഓട്ടോയുടെ രാത്രി യാത്രാ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ടാക്‌സി നിരക്ക് (1500 സിസി) അഞ്ചു കിലോമീറ്റർ വരെ 210 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതമായിരിക്കും വർധിക്കുക.

1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് മിനിമം നിരക്ക് 240 രൂപ ആയിരിക്കും. സർക്കാർ കൃത്യമായ പഠിച്ച ശേഷം നിരക്കിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്‌തമാക്കി.

Most Read: റോഡ് അപകടങ്ങളിൽ സഹായം നൽകുന്നവർക്ക് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE