സീറ്റ് തർക്കം; രാജി ​പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ

By Syndicated , Malabar News
goa-election
Ajwa Travels

പനാജി: ബിജെപിയിൽനിന്ന് രാജി​പ്രഖ്യാപിച്ച് ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്‌മീകാന്ത് പർസേക്കർ. ഗോവ നി​യമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജി. പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും ശനിയാഴ്‌ച വൈകിട്ട് ഔദ്യോഗികമായി രാജിക്കത്ത് കൈമാറുമെന്നും ലക്ഷ്‌മീകാന്ത് അറിയിച്ചു.

പാർട്ടി കോർ കമ്മിറ്റിയിലെ അംഗവും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ​പ്രകടന പത്രിക തയ്യാറാക്കുന്ന കമ്മിറ്റിയുടെ ചുമതലയുള്ള നേതാവുമാണ് ലക്ഷ്‌മീകാന്ത്. 2002 മുതൽ 2017വരെ മാന്ദ്രെം മണ്ഡല​ത്തെ ലക്ഷ്‌മീകാന്ത് പ്രതിനിധീകരിച്ചിരുന്നു.

എന്നാൽ, ഇത്തവണ അതേമണ്ഡലത്തിൽ ദയാനന്ദ് സോപ്‌തയെ സ്‌ഥാനാർഥിയായി പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ പ്രവേശിച്ചതിന് ശേഷം 2014 മുതൽ 2017 വരെ പർസേക്കർ ആയിരുന്നു ചുമതല വഹിച്ചിരുന്നത്.

Read also: പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE