തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് തുടരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് സ്വർണവില 35,200 രൂപയായി. ഗ്രാമിന് 4,400 രൂപയാണ് നിലവിൽ സംസ്ഥാനത്ത് വില.
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ സ്വർണവില 35,280 രൂപയിൽ തുടരുകയായിരുന്നു. ആഗോളവിപണിയിൽ ഡോളർവില ഉയർന്നതോടെയാണ് ഇപ്പോൾ സ്വർണവിലയിൽ ഇടിവ് ഉണ്ടാകുന്നത്. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,774.96 ഡോളറായാണ് കുറഞ്ഞത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 46,881 രൂപയായി കുറഞ്ഞു. 0.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.
Read also : ‘ഷേർണി’ സിനിമക്കെതിരെ പ്രമുഖ ഷൂട്ടർ അസ്കർ അലി ഖാൻ







































