കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഷകിബ് അഹമ്മദിൽ നിന്നാണ് 357 ഗ്രാം സ്വർണം കസ്‌റ്റംസ് പിടികൂടിയത്. ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടികൾ.
അതേസമയം, ബഹ്റൈനിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. അബ്‌ദുൽ ആദിലിൽ നിന്ന് ഒരുകിലോ 22 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു.
കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസി. കമ്മീഷണർ സിനോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പ്രവീൺ കുമാർ, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.
Most Read: കോവിഡ് ആശങ്കകളിൽ പുതിയ പ്രതീക്ഷ; വാക്‌സിൻ സ്വീകരിച്ച് 30 ലക്ഷത്തോളം കൗമാരക്കാർ