കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി കസ്റ്റംസ്. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് അധികൃതർ പിടികൂടിയത്.
മലപ്പുറം സ്വദേശിയായ സമീജാണ് ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ചപ്പാത്തി രൂപത്തിൽ സ്വർണം ഒളിച്ചു കടത്താൻ ശ്രമിച്ചത്. ഇതിനൊപ്പം തന്നെ മസ്ക്കറ്റിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശിയായ പിഎ ഷമീർ കടത്തിയ 1.3 കിലോഗ്രാം സ്വർണ മിശ്രിതവും അധികൃതർ പിടികൂടി. 53 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ഡെപ്യൂട്ടി കമ്മിഷണർ ടിഎ കിരൺ, സൂപ്രണ്ടുമാരായ ടിഎൻ വിജയ, പ്രേം പ്രകാശ് മീണ, സിപി സബീഷ്, സന്തോഷ് ജോൺ, ഉമാദേവി, ഇൻസ്പെക്ടർമാരായ നവീൻകുമാർ, വികെ ശിവകുമാർ, അഷു സോറൻ, വിരേന്ദ്ര പ്രതാപ് ചൗധരി, ദിനേഷ് മിർദ, തുടങ്ങിയവരാണ് ഇരുകേസുകളിലുമായി സ്വർണം പിടികൂടിയത്.
Read also: ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു


































