ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അഞ്ചുമരണം; മുപ്പതോളം പേർക്ക് പരിക്ക്

അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ രംഗപാണി സ്‌റ്റേഷൻ വിട്ടതിന് പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിച്ചത്.

By Trainee Reporter, Malabar News
West Bengal train accident
Ajwa Travels

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അഞ്ചുമരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ രംഗപാണി സ്‌റ്റേഷൻ വിട്ടതിന് പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിച്ചത്.

ചരക്ക് ട്രെയിൻ സിഗ്‌നൽ മറികടന്ന് കാഞ്ചൻജംഗ എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുക ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ടു കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. സ്‌ഥലത്ത്‌ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഡാർജിലിങ് എഎസ്‌പി അഭിഷേക് റായ് അറിയിച്ചു.

നിരവധിപ്പേർ തീവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവ സ്‌ഥലത്തേക്ക്‌ ഉടൻ എത്താൻ ഡോക്‌ടർമാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും നിർദ്ദേശം നൽകിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE