ആലപ്പുഴ: കനത്ത പോലീസ് കാവൽ നിലനിൽക്കുന്ന ആലപ്പുഴ ജില്ലയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാനേതാവ് ടെംപർ ബിനുവാണെന്ന് പോലീസ് പറയുന്നു.
അതേസമയം, ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ് ജില്ലാ കളക്‌ടർ. ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
ഇന്നലെ നടന്ന എസ്‌ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ സംഘർഷ സാധ്യത നിലനിന്നിരുന്നു. ഇതേ തുടർന്ന് ഇന്നലെയും ഇന്നും ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Also: സുധീഷ് വധക്കേസ്; മുഖ്യപ്രതി രാജേഷ് പിടിയിൽ







































