പോലീസ്- ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറൻമുള പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഗുണ്ടാ ബന്ധത്തെ വിമർശിച്ചു മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറൻമുള പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

മേലുദ്യോഗസ്‌ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതായി റിപ്പോർട് ഉണ്ടായിരുന്നു. നടപടി വേഗത്തിലാക്കാൻ സ്‌റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തിരുന്നു.

പത്തനംതിട്ടയിൽ നിന്നും കോഴിക്കോട് നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്. ഗുണ്ടയുടെ വീട്ടിൽ വിരുന്നിന് പോയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് മുഖ്യമന്ത്രിക്ക് മെയിൽ അയച്ചിരുന്നു. ഏതാനും ദിവസമായി ഈ കത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.

അവസാനത്തെ ഗുണ്ടാ വിരുന്നല്ല നടന്നതെന്നും ഇത്തരക്കാർ അനേകം പേർ സേനക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. കോടതി ഉത്തരവ് പ്രകാരം അറസ്‌റ്റ് ചെയ്‌ത കഞ്ചാവ് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ വീട്ടിലേക്ക് പറഞ്ഞുവിട്ട ഉദ്യോഗസ്‌ഥർക്ക്‌ കീഴിലാണ് താൻ ജോലി ചെയ്യുന്നത്. വകുപ്പിലെ ആത്‍മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും കത്തിൽ ചോദിച്ചിരുന്നു.

Most Read| ഇന്ത്യയുടെ പുതുചരിത്രം; അഗ്‌നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE