തിരുവനന്തപുരം: നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാസംഘം പിടിയിൽ. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പൻ രതീഷും ഫാന്റം പൈലിയുമുൾപ്പടെ ആറംഗ സംഘമാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ഒമ്പതരയോടെ പിഎംജി ജങ്ഷനിലാണ് ഗുണ്ടകൾ അഴിഞ്ഞാടിയത്. സംഘത്തിൽ ഒരു 14 വയസുകാരനും ഉണ്ടായിരുന്നു.
വാഹനത്തിൽ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യപരിശോധനക്ക് വിധേയമാക്കിയ പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
Most Read: ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു