തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ റിപ്പബ്ളിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയപതാക ഉയർത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജിആർ. അനിൽ തുടങ്ങിയവരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു.
വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി. രാജ്യത്തിന്റെ പുരോഗതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല. വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ റിപ്പബ്ളിക് ദിന സന്ദേശത്തിൽ പറഞ്ഞു.
പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണ്. തിരഞ്ഞെടുപ്പിൽ നൂറുശതമാനം പോളിങ് ഉണ്ടാകണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. കേരളത്തിൽ നിന്നും പത്മ പുരസ്കാരം ലഭിച്ചവരുടെ പേരെടുത്ത് ഗവർണർ അഭിനന്ദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുകയാണ്. എല്ലാവരും സമ്മതിദാവകാശം ഉപയോഗിക്കണം. എന്താണ് നമുക്ക് വേണ്ടതെന്ന് നമ്മൾ തീരുമാനിക്കാൻ പോകുന്നു. മാസങ്ങൾക്കപ്പുറം ആ തീരുമാനം ഉണ്ടാവും. നൂറുശതമാനം പോളിംഗാണ് ഉണ്ടാവേണ്ടത്. ഇതിൽ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്ന് ഗവർണർ പറഞ്ഞു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക




































