തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്‌ച തന്നെ. തിങ്കളാഴ്‌ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്‌ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, ചന്ദ്രമാസപ്പിറവി പ്രകാരം ഈവർഷം മുഹറം പത്ത് വരുന്നത് ജൂലൈ ഏഴ് തിങ്കളാഴ്‌ചയാണ്. ഇതോടെ തിങ്കളാഴ്‌ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എംഎൽഎ ഉൾപ്പടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!