തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ശബരിമലയിലെ മെഡിക്കല്‍ ഡ്യൂട്ടിയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്‌ടർമാര്‍. മകരവിളക്ക് ഡ്യൂട്ടിയില്‍ നിന്നും ആരോഗ്യവകുപ്പിലെ ജീവനക്കാരെയും ഡോക്‌ടർമാരെയും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്‌ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം കുറവാണ്. കോവിഡ് സാഹചര്യം കൂടി നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാരുടെ കുറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. അതിനാല്‍ ഈ സാഹചര്യത്തില്‍ ശബരിമല ഡ്യൂട്ടിക്ക് ആരോഗ്യവകുപ്പിലെ ജീവനക്കാരെ നിയമിച്ചാല്‍ അത് ആശുപത്രികളിലെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മികച്ച രീതിയില്‍ കൊണ്ട് പോകേണ്ട സാഹചര്യത്തില്‍ ശബരിമല ഡ്യൂട്ടിക്കായി ജീവനക്കാരെ ആശുപത്രികളില്‍ നിന്ന് മാറ്റുന്നത് പ്രവര്‍ത്തനങ്ങളെ ഗുരുതരമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശബരിമല ഡ്യൂട്ടിക്കായി സര്‍ക്കാര്‍ മറ്റൊരു ബദല്‍ സംവിധാനം തയ്യാറാക്കണമെന്നാണ് സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്.
കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിശ്ചിത ആളുകൾക്ക് ശബരിമല ദര്‍ശനം അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായിരിക്കും ആളുകള്‍ക്ക് ദർശനാനുമതി നൽകുക. രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകളെയോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത ആളുകളെയോ ദര്‍ശനത്തിന് അനുവദിക്കുകയില്ല.
Read also : ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം







































