ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം

By Staff Reporter, Malabar News
malabarnews-jio
Image Courtesy: Times Of India
Ajwa Travels

ന്യൂ ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ‘സിം സത്യാഗ്രഹം’ എന്ന പുത്തന്‍ സമരമുറ. രാജ്യത്തെ ഏറ്റവും വലിയ കുത്തക കമ്പനിയായ മുകേഷ് അംബാനിയുടെ ജിയോ സിം കാര്‍ഡ് തെരുവുകളില്‍ പൊട്ടിച്ചെറിഞ്ഞാണ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷകര്‍ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്. പഞ്ചാബിലെ അമൃത്സറില്‍ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ജിയോ സിം കാര്‍ഡുകള്‍ കത്തിച്ചു കളഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലും ജിയോക്ക് എതിരായ ക്യാംപയിനുകള്‍ സജീവമാണ്.
പ്രമുഖരായ പലരും ഇതില്‍ പങ്കാളികളാവുകയും ചെയ്‌തു. ഇതിനൊപ്പം റിലയന്‍സിന്റെ പമ്പുകളില്‍ നിന്നും പെട്രോള്‍ അടിക്കരുതെന്ന് അടക്കമുള്ള വ്യാപക പ്രചരണങ്ങളും ക്യാംപയിന്റെ ഭാഗമായി നടക്കുന്നുണ്ട്.

കാര്‍ഷിക ബില്ലുകള്‍ നടപ്പാക്കുന്നത് കുത്തകകളെ സഹായിക്കാന്‍ ആണെന്നും നരേന്ദ്ര മോദിയുടെ ഭരണം അംബാനി, അദാനി പോലെയുള്ളവരെ ധാനികരാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷക പ്രതിഷേധം ഇവര്‍ക്കെതിരെയും തിരിഞ്ഞത്. പഞ്ചാബിലും, ഹരിയനയിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം നടത്തി വരികയാണ്.

Read Also: മണിക്കൂറില്‍ 90 കോടി വരുമാനം; സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE