മണിക്കൂറില്‍ 90 കോടി വരുമാനം; സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി

By News Desk, Malabar News
90 croreMukesh Ambani retains top spot in rich list
Mukesh Ambani
Ajwa Travels

മുംബൈ: കോവിഡ് പശ്ചാത്തലത്തിലും ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് വന്‍ സാമ്പത്തിക വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍. ഹുറുണ്‍, ഐഎഎഫ്എല്‍ വെല്‍ത്ത് പുറത്തിറക്കിയ 2020 ലെ ഇന്ത്യന്‍ ധനികരുടെ പട്ടികയിലാണ് മുകേഷ് അംബാനി തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

Also Read: റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കാന്‍ കെ.കെ.ആര്‍

രാജ്യത്ത് മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഓരോ മണിക്കൂറിലും 90 കോടി രൂപയാണ് മുകേഷ് അംബാനി സമ്പാദിച്ചത്. ഒരു വര്‍ഷം കൊണ്ട് 73 ശതമാനം വര്‍ധനയാണ് ഇദ്ദേഹത്തിന്റെ വരുമാനത്തില്‍ ഉണ്ടായത്. മുകേഷ് അംബാനിയുടെ മൊത്ത സമ്പാദ്യം 6.58 ലക്ഷം കോടി രൂപയാണ്.

Related News: അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍; ആസ്‌തികൾ കണ്ടുകെട്ടും

അതേസമയം, ഇദ്ദേഹത്തിന്റെ സഹോദരനും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ അനില്‍ അംബാനിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്ന നടപടികളുമായി 3 ചൈനീസ് ബാങ്കുകള്‍ മുന്നോട്ട് പോവുകയാണ്. വായ്‌പാ ഇനത്തില്‍ 5300 കോടി രൂപയാണ് അനില്‍ അംബാനി തിരിച്ചടക്കാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE