ന്യൂഡെൽഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് ലിസ്‌റ്റിലാണ് അദാനി മുന്നിലെത്തിയത്. ഇന്നലെ തയ്യാറാക്കിയ പട്ടികയില്‍ പത്താം സ്‌ഥാനത്താണ് 59കാരനായ അദാനി.
637 ദശലക്ഷം ഡോളര്‍ വര്‍ധിച്ച് അദ്ദേഹത്തിന്റെ സമ്പത്ത് 91.1 ശതകോടി ഡോളറായി. അതേസമയം മുകേഷ് അംബാനിയുടെ സമ്പത്തില്‍ 794 ദശലക്ഷം ഡോളറിന്റെ കുറവുണ്ടായി. 89.2 ശതകോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി മൂല്യം. പട്ടികയില്‍ പതിനൊന്നാമനാണ് മുകേഷ് അംബാനി.
അതേസമയം ബ്‌ളൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സില്‍ ഇപ്പോഴും സമ്പത്തില്‍ അദാനിയേക്കാള്‍ നേരിയ മുന്‍തൂക്കം മുകേഷ് അംബാനിക്ക് തന്നെയാണ്. മുകേഷ് അംബാനിയുടെ സമ്പത്ത് 89.2 ശതകോടി ഡോളര്‍ തന്നെയെന്ന് ബ്‌ളൂംബെര്‍ഗും പറയുമ്പോള്‍ അവരുടെ സൂചിക പ്രകാരം അദാനിയുടെ ആകെ സമ്പത്ത് 87.4 ശതകോടി ഡോളർ മാത്രമാണ്.
ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണേഴ്‌സ് റാങ്കിംഗ് ഓരോ ദിവസത്തെയും സമ്പത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്‌ചകളുടെ അടിസ്‌ഥാനത്തില്‍ തയ്യാറാക്കുന്നതാണ്. അവരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കുന്നത്.
Read Also: കോടതിയിൽ നിന്നും പീഡന ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത