ന്യൂഡെല്‍ഹി: രാജ്യത്ത് സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനും വില്‍പ്പനക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തും. രാജ്യത്ത് ലൂസായി സിഗരറ്റ് വില്‍ക്കുന്നത് നിരോധിക്കാനും തീരുമാനമുണ്ട്.
21 വയസിന് താഴെ പ്രായമുള്ളവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും, ഇവര്‍ക്ക് വില്‍ക്കുന്നതും നിയമ ഭേദഗതി പ്രകാരം കുറ്റമാകും. ഇതിനായി സിഗരറ്റ്സ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്‌ട്സ് അമെന്റ്മെന്റ് ആക്‌ട്, 2020 പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. കൂടാതെ, എയര്‍പോര്‍ട്ടുകളിലും റസ്‌റ്റോറന്റുകളിലും സ്‌മോക്കിങ് റൂമുകള്‍ നിരോധിക്കാനും തീരുമാനമായി.
പൊതു സ്‌ഥലങ്ങളില്‍ പുക വലിക്കുന്നതിനുള്ള പിഴത്തുക ഉയര്‍ത്തുക, വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയിലെ ഉല്‍പ്പന്നങ്ങളുടെ ലഭ്യത കര്‍ശനമായി നിരോധിക്കുക, പുകയിലെ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ പങ്കാളിയാകുന്നത് കുറ്റകരമായി കാണക്കാകുക തുടങ്ങിയ പരിഷ്‌ക്കാരങ്ങളാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇത് സംബന്ധിച്ച് നിയമ ഭേദഗതികള്‍ ഉടന്‍ പുറപ്പെടുവിക്കും.
Read Also: ട്രംപ് അനുകൂലികളുടെ പ്രതിഷേധം; 12 മണിക്കൂര്‍ ട്രംപിന് ട്വിറ്ററിന്റെ വിലക്ക്