കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ

By News Desk, Malabar News
MalabarNews_indian railway stations
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം സമര്‍പ്പിച്ചു. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ് നടപടികള്‍ ഒഴിവാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്ന് ഇത്തരമൊരു നിര്‍ദേശം വന്നു എന്നതാണു ഉന്നത റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ മന്ത്രിമാരും വകുപ്പുകളും ഇതേ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.നിലിവില്‍ പുകവലിക്കും ഭിക്ഷാടനത്തിനും പിഴയും ജയില്‍ ശിക്ഷയും അനുശാസിക്കുന്നുണ്ട്. റെയില്‍വേ നിയമം 144(2) പ്രകാരം ട്രെയിനിലോ സ്റ്റേഷനിലോ ഭിക്ഷാടനം നടത്തിയാല്‍ 2000 രൂപവരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് പരമാവധി ശിക്ഷ. സെക്ഷന്‍ 167 പ്രകാരം പുകവലിക്കാരില്‍ നിന്ന് 100 രൂപ വരെ പിഴയും ഈടാക്കാം.

അതേസമയം, കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ പുകവലിയും ഭിക്ഷാടനവും റെയില്‍വേ നിയമപരമാക്കുന്നു എന്നല്ല. മറിച്ച്, ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ആര്‍.പി.എഫ് നിരീക്ഷണം ശക്തമാക്കും. റെയില്‍വേ സ്റ്റേഷനിലടക്കം പൊതു സ്ഥലങ്ങളിലെ പുകവലി മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ട്രെയിനിലോ സ്റ്റേഷനിലോ ഭിക്ഷാടനം നടത്താന്‍ അനുവദിക്കില്ല.

നിലവില്‍ പുകവലിക്കാരില്‍ നിന്നും ഭിക്ഷാടനക്കാരില്‍ നിന്നും പിഴ ഈടാക്കാനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് അവകാശമുണ്ട്. ഇതില്‍ മാറ്റം വരുത്തി പിഴത്തുക വര്‍ധിപ്പിക്കാനാണ് ആലോചന. പിഴത്തുക എത്രയാണെന്നതില്‍ തീരുമാനമായിട്ടില്ല. അന്തിമ നടപടിക്കു മുന്‍പ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണം തേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE