വന്ദേഭാരത് മാതൃകയിൽ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു; ഫ്‌ളാഗ്‌ ഓഫ് 30ന്

പദ്ധതിയുടെ ഫ്‌ളാഗ്‌ ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ നിർവഹിക്കും.

By Trainee Reporter, Malabar News
amrith express
Ajwa Travels

ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിന് സമാനമായി ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു. പദ്ധതിയുടെ ഫ്‌ളാഗ്‌ ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ നിർവഹിക്കും. രണ്ടു ട്രെയിനുകളാണ് ഫ്‌ളാഗ്‌ ഓഫ് ചെയ്യുക. ആദ്യ അമൃത് ഭാരത് അയോധ്യ-ദർഭംഗ പാതയിലാണ്. ബിഹാറിലെ സീതാമർഹി വഴി ദർഭംഗയിലേക്കാണ് ഈ ട്രെയിനിന്റെ റൂട്ട് നിശ്‌ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്.

ബെംഗളൂരു-മാൾഡ പാതയിലാണ് രണ്ടാമത്തെ ട്രെയിൻ സർവീസ് നടത്തുക. 130 കിലോമീറ്റർ വേഗത്തിലോടുന്ന ‘പുഷ് പുൾ അമൃത് ഭാരത് എക്‌സ്‌പ്രസ്’ അതിഥി തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ‘വന്ദേ സാധാരൺ’ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന അമൃത് ഭാരത് എക്‌സ്‌പ്രസ് വന്ദേഭാരതിന്റെ അതേ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഓറഞ്ച്- ഗ്രേ നിറത്തിൽ വരുന്ന അമൃത് ഭാരത് എക്‌സ്‌പ്രസ് നോൺ എസിയാണ്. പുഷ് പുൾ സീറ്റുകളാണ് പ്രത്യേകത. 22 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ എട്ടു ജനറൽ സെക്കൻഡ് ക്ളാസ് കോച്ചുകളും 12 സെക്കൻഡ് ക്ളാസ് 3 ടയർ സ്ളീപ്പർ കോച്ചുകളും രണ്ടു ഗാർഡ് കമ്പാർട്ട്മെന്റുകളും ഉണ്ട്. ഭിന്നശേഷിക്കാർക്കും സ്‌ത്രീകൾക്കും പ്രത്യേക കോച്ചുകൾ സജ്‌ജീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. സിസിടിവി, എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർ ടാപ്പുകൾ എന്നിവയും സജ്‌ജീകരിച്ചിട്ടുണ്ട്.

Most Read| ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE