ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം

ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973 (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്‌ട് 1872 എന്നിവയ്‌ക്ക് പകരമായുള്ള ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണ് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ നിയമമായത്.

By Trainee Reporter, Malabar News
Amendment of Criminal Laws
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്കാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973 (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്‌ട് 1872 എന്നിവയ്‌ക്ക് പകരമായുള്ള ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണ് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ നിയമമായത്.

ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നൽകുന്നതാണ് പുതിയ ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇക്കാലത്തിന് യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമങ്ങൾ. ഭരണഘടനയുടെ ആത്‌മാവിന് ഏറ്റവും ഉചിതമായവയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരുടെ അസാന്നിധ്യത്തിലാണ് ബില്ലുകൾ പാർലമെന്റിൽ പാസാക്കിയത്.

കഴിഞ്ഞ സമ്മേളനത്തിൽ മൂന്ന് ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്‌റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്‌റ്റാൻഡിങ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലുകൾ ഈ ശൈത്യകാല സമ്മേളനത്തിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കുകയായിരുന്നു. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതും നീതി ഉറപ്പാക്കുന്നതുമാണ് പുതിയ നിയമങ്ങളുടെ അടിസ്‌ഥാന ലക്ഷ്യമെന്നാണ് സർക്കാർ അവകാശവാദം.

Most Read| ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE