തിരഞ്ഞെടുപ്പ് കടപ്പത്രം; പാർട്ടികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ പുറത്തുവിട്ടു

2017- 18 സാമ്പത്തിക വർഷം മുതലുള്ള രേഖകളാണ് പുറത്തുവന്നത്.

By Trainee Reporter, Malabar News
Restrictions to rallies and road shows; Election Commission decision today
Ajwa Travels

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ടുമായി (കടപ്പത്ര പദ്ധതി) ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ പാർട്ടികൾ 2019ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് നടപടി. 2017- 18 സാമ്പത്തിക വർഷം മുതലുള്ള രേഖകളാണ് പുറത്തുവന്നത്.

2017- 18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 500 ബോണ്ടുകളാണ് കിട്ടിയതെന്നും ഇതിലൂടെ 210 കോടി രൂപ ലഭിച്ചെന്നുമാണ് കണക്ക്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് കിട്ടിയത് 1450 കോടിയുടെ ബോണ്ടാണ്. ഇതേ കാലയളവിൽ കോൺഗ്രസിന് 383 കോടിയും ലഭിച്ചു. തമിഴ്‌നാട്ടിലെ ഡിഎംകെയ്‌ക്ക് 509 കോടിയാണ് ലഭിച്ചത്. ഭാരത് രാഷ്‌ട്ര സമിതിക്ക് 230.65 കോടിയും ബോണ്ടിലൂടെ ലഭിച്ചു.

2019 മുതലുള്ള ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 2019 ഏപ്രിൽ മുതൽ വിറ്റ 22,217 ബോണ്ടുകളുടെ കണക്കാണ് ഇതിലുള്ളത്. വിറ്റ ബോണ്ടുകളുടെ മൂല്യം ഏകദേശം 12,000 കോടി രൂപയാണ്.

Most Read| കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി; രണ്ടു കേസുകളിൽ വീണ്ടും സമൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE