ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഭൂമി തട്ടിപ്പ്; റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു

ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. റാബ്‌റി ദേവിക്ക് പുറമെ, ഭർത്താവും മുൻ മുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദൾ മേധാവിയുമായ ലാലു പ്രസാദ് യാദവും മറ്റു 14 പേരും കേസിലെ പ്രതികളാണ്.

By Trainee Reporter, Malabar News
Land fraud by offering jobs; CBI interrogates Rabri Devi
റാബ്‌റി ദേവി
Ajwa Travels

പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു. പട്‌നയിലെ വസതിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനാണ് സിബിഐ ഉദ്യോഗസ്‌ഥർ എത്തിയതെന്നാണ് സൂചന. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി.

റാബ്‌റി ദേവിക്ക് പുറമെ, ഭർത്താവും മുൻ മുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദൾ മേധാവിയുമായ ലാലു പ്രസാദ് യാദവും മറ്റു 14 പേരും കേസിലെ പ്രതികളാണ്. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി നൽകുകയോ വിൽക്കുകയോ ചെയ്‌തതിന്‌ പ്രതിഫലമായി റെയിൽവേയിൽ ജോലി നിൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി അവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റു 13 പേർക്കുമെതിരെ ഭൂമി തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് ഡെൽഹിയിലെ റോസ് അവന്യു കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്‌ജി ഗീതാഞ്‌ജലി ഗോയൽ സമൻസ് അയച്ചത്. അതേസമയം, കേസിൽ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിലുണ്ട്.

Most Read: നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE