നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കേസിന്റെ നിർണായകമായ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

By Trainee Reporter, Malabar News
Bail Application Of Pulsar Suni
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ നിർണായകമായ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. അറസ്‌റ്റിലായി ആറ് വർഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കിയത്. ന്യായമായ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകാമെന്ന ജൂലൈ 13ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ഹരജി നൽകിയത്. കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി സമയപരിധി നൽകിയെങ്കിലും കീഴ്‌ക്കോടതി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ വിചാരണ വേളയിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കുന്ന കാര്യം വിചാരണ കോടതി ഉറപ്പാക്കണമെന്നും കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന പൾസർ സുനിയെ വീഡിയോ കോൺഫറൻസിലൂടെയാണ് വിചാരണയ്‌ക്ക് ഹാജരാക്കുന്നത്. കേസിൽ, 2017ൽ അറസ്‌റ്റിലായ പൾസർ സുനി ആറ് വർഷത്തോളമായി ജയിലിലാണ്.

Most Read: ഗഡുക്കളായി ശമ്പളം; പ്രതിഷേധവുമായി സിഐടിയു- ഗതാഗതമന്ത്രി വിളിച്ച ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE