കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ കാന്തപുരം എ.പി വിഭാഗത്തിന്റെ മുഖപത്രം സിറാജ്. രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണ് മുന്നോക്ക സംവരണമെന്നും സാമ്പത്തിക പിന്നാക്കാവസ്‌ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്‌ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയെന്നും ലേഖനം പറയുന്നു.
മുഖപ്രസംഗത്തിലെ പ്രസക്‌ത ഭാഗങ്ങള്‍- ‘മുന്നാക്ക സംവരണം സവര്‍ണ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്‌ലിങ്ങളുടെ അവസരങ്ങള്‍ കുറക്കുന്നതാണ് മുന്നാക്ക സംവരണം. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്‌ടപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്‌ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്‌ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്‌ഥാന ആശയങ്ങളെ തന്നെ കുഴിച്ച് മൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാരുകള്‍ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡ പ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല’.
ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ എത്ര ദുഷ്‌കരമാണെന്ന് ബോധ്യമുള്ളതാണെന്നും അതിനാല്‍ സാമ്പത്തിക സംവരണം പുന പരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Read Also: കര്‍ഷകര്‍ക്ക് വന്‍ നേട്ടം; സര്‍ക്കാര്‍ പച്ചക്കറികള്‍ക്ക് ഇന്ന് തറവില പ്രഖ്യാപിക്കും