കാസർഗോഡ്: കെട്ടിടനിർമാണ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൽ നിർമാണ തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ എംപി രാജീവൻ ഉൽഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡണ്ട് എൻ അയിത്തപ്പ അധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് വിവി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി ഗോവിന്ദൻ, കെഎ ശ്രീനിവാസൻ, എംകെ രാഘവൻ, പി ദിനേഷ്, വിബി സത്യനാഥൻ, ലീല കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Also Read: ഒമൈക്രോൺ; അന്താരാഷ്ട്ര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി







































