പലരെയും അലട്ടുന്ന പ്രശ്‌നമാണ് താരനും അതുമൂലമുണ്ടാകുന്ന മുടികൊഴിച്ചിലും. പല കാരണങ്ങള്‍ കൊണ്ടും താരനും തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതിൽ നിന്നും രക്ഷനേടാൻ പലവിധത്തിലുള്ള മരുന്നുകളും ഷാംപൂകളും ഉപയോഗിച്ചവരുമുണ്ടാകാം.
കേശ സംരക്ഷണത്തിന് പല വഴികളും തേടുന്നവരാണ് നാം. എന്നാൽ പ്രകൃതി ദത്ത രീതിയിലൂടെ ഇതിന് പരിഹാരം കാണാൻ കഴിഞ്ഞേക്കും.
തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിനൊപ്പം ചെറുനാരങ്ങാ നീര് കൂടി ചേരുമ്പോൾ ഗുണം ഇരട്ടിക്കും.
ഹെയർ മാസ്‌ക് തയ്യാറാക്കുന്ന വിധം:
രണ്ട് ടേബിൾ സ്‍പൂൺ വെളിച്ചെണ്ണയിൽ അത്രയും തന്നെ അളവിൽ ചെറുനാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ സഹായിക്കും.
Most Read: ശ്രദ്ധേയമായി ‘മധുരം’ ട്രെയ്‌ലർ; മനസ് നിറച്ച് ജോജുവും കൂട്ടരും