തലൈവർക്ക് പിറന്നാൾ സമ്മാനം; രജനികാന്തിനെ നെഞ്ചിൽ ടാറ്റൂചെയ്‌ത്‌ ഹർഭജൻ സിം​ഗ്

By Desk Reporter, Malabar News
harbhajan Singh-rajni tattoos
Ajwa Travels

തമിഴകത്തിന്റെ സൂപ്പർ സ്‌റ്റാർ രജനികാന്തിന്റെ 71ആം പിറന്നാൾ ദിനത്തിൽ താരത്തെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകരും സുഹൃത്തുക്കളും. എന്നാൽ സ്‌റ്റൈൽ മന്നന് വ്യത്യസ്‌തമായ ഒരു പിറന്നാൾ സമ്മാനം നൽകി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്.

രജനികാന്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്‌തുകൊണ്ടാണ് ഹർഭജൻ സിം​ഗ് പിറന്നാൾ ആശംസകൾ നേർന്നത്. ‘എന്റെ നെഞ്ചിൽ സൂപ്പർ സ്‌റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ’, ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചു.

ഹർഭജന്റെ ട്വീറ്റിന് താഴെ കമന്റുകളുമായി നിറയുകയാണ് രജനി ആരാധകർ. ക്രിക്കറ്റ് മൈതാനത്ത് മിന്നും പ്രകടനം കാഴ്‌ചവെക്കുന്ന ഹർഭജൻ ‘തലൈവർ ഫാൻ’ ആണോ എന്നാണ് പലരും ചോദിക്കുന്നത്. ആരാധകനാണെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്ന് മറ്റൊരു കൂട്ടരും ചോദിക്കുന്നു. ഏതായാലും ചിത്രം ഇതിനോടകം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവിധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്‌തത്‌.

Most Read: ‘ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല; ഇത് ഹിന്ദുക്കളുടെ രാജ്യം’- രാഹുൽ ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE