കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹക് നിജില്‍ ദാസ് (38) ആണ് പിടിയിലായത്.
ഗൂഢാലോചന കേസിൽ പ്രതിയാണ് ഇയാള്‍. പിണറായി പാണ്ഡ്യാല മുക്കിലെ വാടക വീട്ടിലാണ് നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നരക്ക് വീട് വളഞ്ഞാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. അന്വേഷണ സംഘം പിണറായി പോലീസിന്റേയും സ്‌ട്രൈക്കര്‍ ഫോഴ്‌സിന്റേയും സഹായം തേടിയിരുന്നു.
വധഗൂഢാലോചനക്കുറ്റം ചുമത്തിയാണ് നിജില്‍ ദാസിന്റെ അറസ്‌റ്റ്. കൊലപാതകത്തിന് ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ് ഉൾപ്പടെ 13 പേർ നേരത്തെ പിടിയിലായിരുന്നു. അറസ്‌റ്റിലായ എല്ലാ പ്രതികളും റിമാൻഡിലാണ്.
കേസിൽ ഇനി രണ്ടു പേരെകൂടി പിടികൂടാനുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. അറസ്‌റ്റിലായ ലിജേഷും, ബിജെപി സെക്രട്ടറി മൾട്ടി പ്രജിയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Most Read: ‘മതി, മിണ്ടരുത്’; മകൻ മരിച്ച മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ








































