കാസർഗോഡ്: എട്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി സമഗ്ര ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്ന ‘ആരോഗ്യ കിരണം’ പദ്ധതിയിൽ രോഗികൾക്ക് കാസർഗോഡ് ജനറൽ ആശുപത്രിയിൽ അർഹമായ ആനൂകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നു പരാതി. വൻ തുക കുടിശികയുള്ളതാണ് കാരണം.
ജനറൽ ആശുപത്രിയിൽ അടുത്തിടെ അഡൂർ നിന്നു ചികിൽസ തേടിയെത്തിയ രോഗിക്ക് വീണ്ടും 30ലേറെ കിലോമീറ്റർ താണ്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പദ്ധതി ആനുകൂല്യം ലഭിച്ചത്. കാഞ്ഞങ്ങാട് എല്ലാ തരത്തിലുള്ള രോഗികൾക്കും മുന്തിയ പരിഗണനയും സൗജന്യവും ലഭിക്കുമ്പോൾ കാസർഗോഡ് സേവനം പരിമിതമാക്കിയെന്നാണ് പരാതി. ദീർഘകാല രോഗം ഉള്ളവർക്കും കിടപ്പു രോഗികൾക്കും മാത്രമാണ് ഈ സേവനമെന്ന് പറഞ്ഞാണ് കാസർഗോഡ് ജനറൽ ആശുപത്രി അധികൃതർ മടക്കിയയച്ചതെന്നാണ് പരാതി.
കാസർഗോഡ് ആരോഗ്യ കിരൺ പദ്ധതി, ആർബിഎസ്കെ പദ്ധതികളിലായി വിനിയോഗിച്ച തുകയിൽ 15 ലക്ഷത്തോളം രൂപ സർക്കാരിൽ നിന്നു കുടിശിക കിട്ടാനുണ്ട്. 4 മാസമായി പണം കിട്ടുന്നില്ല.
Most Read: മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ്; നാല് സ്ത്രീകളിൽ നിന്ന് സ്വർണവും പണവും തട്ടി






































