റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഡോക്ടർ മരിച്ചു. അസിർ പ്രവിശ്യയിലെ ഖമീസ് മുശൈത് ആശുപത്രിയിലാണ് സംഭവം നടന്നത്. ഓര്‍ത്തോപീഡിക് സര്ജന് ഡോ. മഹ്ദി അല്‍ ഇമാറിയാണ് മരണപ്പെട്ടത്.
Also Read: വിസയില്ലാതെ യാത്ര; കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം
കടുത്ത വയറുവേദന അനുഭവപ്പെട്ടിട്ടും രോഗിക്ക് സർജറി നടത്താൻ അദ്ദേഹം തയാറാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഡോക്ടർ മരണപ്പെട്ടതെന്ന് പരിശോധനകളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വകുപ്പ് തലവന്‍ ഡോ. മാജിദ് അല്‍ ഷെഹ്രി വ്യക്തമാക്കി. ജീവിതത്തിലെ അവസാന നിമിഷം വരെ ഡോക്ടർമാര്‍ക്ക് സാധ്യമാവുന്ന ത്യാഗത്തിന്റെ ഉദാഹരണമാണ് ഡോ. മഹ്ദിയെന്നും ജോലിക്കിടയിലെ രക്തസാക്ഷിയാണ് അദ്ദേഹമെന്നും ഡോ.ഷെഹ്രി പറഞ്ഞു.




































