വിസയില്ലാതെ യാത്ര; കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

By News Desk, Malabar News
Travel without a visa; Israeli cabinet approves agreement
Ajwa Travels

ഇസ്രയേൽ: യുഎഇ പൗരൻമാർക്ക് ഇനി മുൻ‌കൂർ വിസയില്ലാതെ ഇസ്രയേലിലേക്ക് എത്താം. വിസയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഈ കരാർ ഇരുരാജ്യങ്ങളുടെയും വിനോദസഞ്ചാര ബിസിനസ് മേഖലകളിൽ മികച്ച മാറ്റങ്ങൾ വരുത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഒരു അറബ് രാജ്യവുമായി വിസ രഹിത യാത്രക്ക് അനുവാദം നൽകിക്കൊണ്ടുള്ള കരാറിൽ ഇതാദ്യമായാണ് ഇസ്രയേൽ ഒപ്പ് വെക്കുന്നത്.

Also Read: തെളിവുണ്ടെന്ന് കസ്‌റ്റംസ്‌; ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകി കോടതി

ഇക്കാര്യം നെതന്യാഹു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇസ്രയേലിലെ തെൽ അവീവിൽ എംബസി തുറക്കുമെന്ന് യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇ പൗരൻമാർക്ക് വിസയില്ലാതെ ഇസ്രയേലിലേക്ക് യാത്ര ചെയ്യാനും 90 ദിവസം വരെ ഇവിടെ താങ്ങാനും സാധിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു. ഇസ്രയേൽ പൗരൻമാർക്കും ഇതോടെ യുഎഇയിലേക്ക് എത്താൻ വിസയുടെ ആവശ്യമില്ല. 2021 മാർച്ച് മുതൽ ഇസ്രയേലിലേക്ക് പ്രതിദിന ഫ്‌ളൈറ്റുകൾ ആരംഭിക്കുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE