ആരോഗ്യ-വിനോദസഞ്ചാര രംഗത്ത് കൂടുതൽ സഹകരിക്കും; യുഎഇ-ഇസ്രയേൽ ധാരണയായി

By Team Member, Malabar News
UAE And Israel Sign Health care and Tourism Agreements

അബുദാബി: ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഒരുങ്ങി ഇസ്രയേലും യുഎഇയും. ഇത് സംബന്ധിച്ച സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.

ആരോഗ്യപരിപാലനം, മെഡിക്കൽ ഡേറ്റ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, നിർമിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കും. കൂടാതെ കോവിഡ് പ്രതിരോധത്തിൽ വൻമുന്നേറ്റം നടത്തിയ യുഎഇയും ഇസ്രയേലും സംയുക്‌ത ഗവേഷണങ്ങൾക്ക് തുടക്കമിടുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌.

2020 സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ സൗഹൃദം ആരംഭിച്ചത്. അതിന് പിന്നാലെ ഇസ്രയേലിൽ നിന്നുള്ള സന്ദർശകർ കൂടിയതിനാൽ കൂടുതൽ ടൂറിസം പദ്ധതികൾക്ക് രൂപം നൽകാനും തീരുമാനമായി.

Read also: മലയിടുക്കിൽ കുടുങ്ങിയ യുവാവിന് വെള്ളമെത്തിച്ചു; സൈന്യം രക്ഷാദൗത്യം ഉടനെ പൂർത്തിയാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE