ന്യൂഡെൽഹി: രാജ്യത്ത് ചൂട് കുറയുന്നു. രാജസ്‌ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ താപനില 3 ഡിഗ്രി വരെ കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാജസ്‌ഥാനിലെ സീക്കാനിറിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഇവിടുത്തെ ചുരു ഉൾപ്പടെയുള്ള എട്ടിടങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിലാണ്.
അതേസമയം, ഉത്തർപ്രദേശിലെ ഝാൻസി ഒഴികെയുള്ള സ്‌ഥലങ്ങളിൽ ചൂട് കുറഞ്ഞുതുടങ്ങി. വരും ദിവസങ്ങളിൽ ഡെൽഹി അടക്കമുള്ള സംസ്‌ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. താപനില വർധിച്ചതിനെ തുടർന്നുണ്ടായ സ്‌ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ചികിൽസാ നടപടികൾ നടപ്പാക്കാനാണ് നിർദ്ദേശം.
Most Read: രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ