മലപ്പുറം: നിലമ്പൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 14 കുടുംബങ്ങളെ റവന്യൂ വകുപ്പ് മാറ്റിപ്പാർപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപൊട്ടിയിൽ ആറ് കുടുംബങ്ങളെയും എട്ട് അതിഥി തൊഴിലാളികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ചോക്കോട് വള്ളപൂളയിൽ ഏഴു കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ ആളുകളും ക്വാറന്റെയ്നിൻ ആയതിനാൽ ഇവരെ കല്ലാമൂല ജിഎൽപി സ്കൂളിലേക്കും മാറ്റി പാർപ്പിച്ചു. നിലവിൽ ജില്ലയിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.
Read Also: ശക്തമായ മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്





































