ശക്‌തമായ മഴ തുടരുന്നു; സംസ്‌ഥാനത്ത് 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

By Team Member, Malabar News
Heavy Rain Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ തുടരുന്നു. ഇതേ തുടർന്ന് 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്. കൂടാതെ മറ്റ് ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് നാളെയും ശക്‌തമായ മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. അതിനാൽ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ചൊവ്വാഴ്‌ച വരെ ഇത്തരത്തിൽ ശക്‌തമായ മഴ കേരളത്തിൽ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. കനത്ത മഴയെ തുടർന്ന് മലപ്പുറം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും കൃഷി നാശവുമുണ്ടായിട്ടുണ്ട്. മലയോര മേഖലയിൽ മഴ ശക്‌തമാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.

മഴക്കൊപ്പം തന്നെ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ മൽസ്യ ബന്ധനത്തിനായി കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റന്നാൾ വരെ കടലിൽ പോകുന്നതിന് വിലക്ക് തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌.

Read also : കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തി; വീട്ടുടമക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE