തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറയുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
Most Read| മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ