തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾ. കോളേജുകൾ, പ്രഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ളവയ്‌ക്ക് അവധി ബാധകമാണ്. എന്നാൽ, മുൻ നിശ്‌ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
കണ്ണൂർ ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ സ്‌കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കാണ് നാളെ അവധി. തൃശൂർ ജില്ലയിൽ ശക്‌തമായ മഴ തുടരുന്നതിനാലാണ് നാളെ അവധി. സ്‌കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്ക് അവധി ബാധകമാണ്. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
Most Read| സുരക്ഷയ്‌ക്ക് ഭീഷണി; യുഎസുമായുള്ള ആണവക്കരാറിൽ നിന്ന് പിൻമാറി റഷ്യ