തിരുവനന്തപുരം: അതിതീവ്ര മഴയുടെ സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കലക്‌ടർമാർ വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും വെള്ളിയാഴ്‌ച റെഡ് അലർട്ടാണ്.
കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയ്‌ക്ക് അവധി ബാധകമാണ്. മുൻ നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കാണ് അവധി.
വയനാട് ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ, മതപഠന സ്‌ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!