തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് ആയിരിക്കും.
സംസ്‌ഥാനത്ത് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്കാണ് സാധ്യത. വടക്കൻ കർണാടകയ്‌ക്കും മറാഠ്‌വാഡയ്‌ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ തീവ്രമാകാൻ കാരണം.
കേരള തീരത്ത് ശക്‌തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനിടെ, കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും, റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണലെടുക്കൽ എന്നിവ താൽക്കാലികമായി നിർത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്‌ടർ ഉത്തരവിട്ടു.
Most Read| അഹമ്മദാബാദ് വിമാനാപകടം; നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ