തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
അടുത്ത നാല് ദിവസം കൂടി സംസ്‌ഥാനത്ത് കനത്ത മഴ തുടരും. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍, പേപ്പാറ സംഭരണികളില്‍ നിന്ന് മുന്‍കരുതലായി വെള്ളം തുറന്നുവിട്ട് തുടങ്ങി. കാലാവസ്‌ഥാ മുന്നറിയിപ്പിന്റെ അടിസ്‌ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകളെ കേരളത്തില്‍ വിന്യസിക്കും. നിലവില്‍ സംസ്‌ഥാനത്തുള്ള രണ്ട് ടീമുകള്‍ക്ക് പുറമേയാണ് തമിഴ്‌നാട് ആരക്കോണത്ത് നിന്നുള്ള നാല് ടീം കൂടി കേരളത്തിൽ എത്തുന്നത്.
സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അഭ്യര്‍ഥന പ്രകാരമാണ് നടപടി. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലായി നാല് ടീമിനെ വിന്യസിക്കും. പത്തനംതിട്ടയിലും ഇടുക്കിയിലും ഓരോ ടീമുകൾ വീതം ഉണ്ടാകും.
Also Read: ഉത്ര വധക്കേസ്; കോടതിവിധിയിൽ ഏറെ സന്തോഷമെന്ന് എസ്‌പി







































