തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും കളക്‌ടർ അറിയിച്ചു.
തൊടുപുഴ പുളിയൻമലയിൽ സംസ്‌ഥാന പാതയിൽ മണ്ണിടിഞ്ഞു. തൊടുപുഴ-കട്ടപ്പന റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. അതേസമയം, തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്‌തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത ഏഴ് ദിവസം സംസ്‌ഥാനത്ത് വ്യാപകമായി ഇടിമിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മൽസ്യബന്ധനത്തിന് പോകരുത്.
Most Read| ഉഷ്‌ണതരംഗം; ബിഹാറിൽ 18 മരണം- പത്ത് പേർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ