ഇടുക്കി: ജില്ലയിൽ മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ഡാമില്‍ ജലം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും ജലനിരപ്പ് രാത്രിയോടെ കൂടി. കല്ലാര്‍ ഡാം രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി 10 ക്യുമെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരത്തുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താനും തീരുമാനമായി.
Also Read: മോശം കാലാവസ്‌ഥ; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്ക്