പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തിൽ പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടൽ. പുതിയ ഭിന്നശേഷി സൗഹൃദ കെട്ടിടത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിന്റെ പേരിലാണ് തമ്മിൽത്തല്ല്.
കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനം എടുത്തശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിലായിരുന്നു പ്രശ്‌നങ്ങൾ. കൗൺസിലിൽ അവതരിപ്പിക്കാതെ പേര് നൽകി എന്നത് മുൻപ് തന്നെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതാണ് ഇന്ന് കൗൺസിൽ ഹാളിനുള്ളിലെ കൈയ്യാങ്കളിയിലേക്ക് വരെ എത്തിയത്.
പ്രതിഷേധം തണുപ്പിക്കാൻ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും കൗൺസിലർമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും കൗൺസിൽ ഹാളിനുള്ളിലേക്ക് എത്തിയതോടെ പ്രതിഷേധം കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ നഗരസഭാ അധ്യക്ഷയെ സുരക്ഷിതയാക്കി ചേംബറിലേക്ക് മാറ്റി. ചേംബറിന് മുന്നിലിരുന്നും കൗൺസിലർമാർ പ്രതിഷേധം തുടരുകയാണ്.
Most Read| നിലനിൽപ്പിന് ഭീഷണി വന്നാൽ ആണവായുധം ഉപയോഗിക്കും; പാക്ക് പ്രതിരോധ മന്ത്രി