ന്യൂഡെൽഹി: ഇരുചക്ര വാഹനങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി. ഒൻപത് മാസം മുതൽ നാല് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുതുതായി ഹെൽമെറ്റ് നിർബന്ധമാക്കിയത്. സാധാരണ ഗതിയിൽ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുതിർന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല.
കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയതിന് പുറമേ കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിർദ്ദേശവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടരുതെന്നാണ് പുതിയ നിർദ്ദേശം.
Also Read: മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്ടർ