ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വിവരം 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ് അഭ്യർഥിച്ചു. ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. ഇതിനായി മുന്നൊരുക്കങ്ങൾ തുടങ്ങാൻ 24 മണിക്കൂർ സമയം വേണമെന്നും കളക്‌ടർ പറഞ്ഞു. നിലവിൽ 2018ലേത് പോലെ പ്രളയ സാഹചര്യമില്ലെന്നും വണ്ടിപ്പെരിയാറിൽ ചേർന്ന യോഗത്തിന് ശേഷം കളക്‌ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കാത്തതിനാലാണ് ജലനിരപ്പ് കുറയാത്തത്. ഇതിനിടെ കേരള- തമിഴ്‌നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്ന് മണിക്ക് നടക്കും.
Also Read: കേരളത്തെ ടൂറിസ്‌റ്റ് സംസ്‌ഥാനമാക്കും; മന്ത്രി മുഹമ്മദ് റിയാസ്