കോട്ടയം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്‌തു. സ്വദേശിയായ മേക്കപ്പ് ആർട്ടിസ്‌റ്റ്, മേക്കപ്പ് മാനേജർ സജീവിനെതിരെ നൽകിയ പരാതിയിലാണ് കൊല്ലം കോട്ടയം പൊൻകുന്നം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.
2013ൽ പൊൻകുന്നത്തെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് സജീവ് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ഈ മാസം 23നാണ് പൊൻകുന്നം പോലീസ് പരാതിയിൽ കേസെടുത്തത്. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു. പിന്നാലെ പോലീസിലും പരാതി നൽകുകയായിരുന്നു. ആദ്യമായാണ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ഒരാൾ പോലീസിൽ പരാതിയുമായി എത്തുന്നത്.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്





































