കൊച്ചി: സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ച് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.
ബിടെകിന്റെ ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം റദ്ദാക്കിയത്. എന്നാൽ കെടിയു പരീക്ഷ അടുത്ത ഓഗസ്റ്റ് 2, 3 തീയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേരള സാങ്കേതിക സര്‍വകലാശാല ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
അതേസമയം ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്താനും തീരുമാനമായി.
Most Read: പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94