കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

വൈസ് ചാൻസലർ സിസ തോമസിന് നിയന്ത്രണം ഏർപ്പെടുത്തി സിൻഡിക്കേറ്റ് കൊണ്ടുവന്ന ഭരണ സംവിധാന ഉത്തരവാണ് ചാൻസലർ കൂടിയായ ഗവർണർ മരവിപ്പിച്ചത്.

By Trainee Reporter, Malabar News
Kerala Technical University

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎൽഎ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉപസമിതി റദ്ദാക്കിയത് അടക്കമുള്ള നടപടികളെ ചോദ്യം ചെയ്‌തായിരുന്നു ഹരജി.

ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും തീരുമാനം എടുത്ത സമിതികളെ കേൾക്കാതെയുള്ള നടപടി സർവകലാശാല നിയമത്തിന് എതിരാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാൻസലർ സിസ തോമസിന് നിയന്ത്രണം ഏർപ്പെടുത്തി സിൻഡിക്കേറ്റ് കൊണ്ടുവന്ന ഭരണ സംവിധാന ഉത്തരവാണ് ചാൻസലർ കൂടിയായ ഗവർണർ മരവിപ്പിച്ചത്.

ഗവർണർ-സർക്കാർ പോരിന്റെ ഭാഗമായാണ് സിൻഡിക്കേറ്റ് വൈസ് ചാൻസലർ സിസ തോമസിന് നിയന്ത്രണം ഏർപ്പെടുത്തി ഭരണസംവിധാനം കൊണ്ടുവന്നത്. സിസ തോമസിനെ വിസിയായി നിയമിച്ച ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് അഡ്‌മിനിസ്ട്രേറ്റിവ് സംവിധാനം ഏർപ്പെടുത്തിയത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവർണർ റദ്ദാക്കിയിരുന്നു.

Most Read: സഭ ഇന്നും പിരിഞ്ഞു; സർക്കാർ പരിപാടികളോട് ഇനി സഹകരിക്കില്ലെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE